കൊലപാതകത്തിന് ശേഷം മിനി നമ്പ്യാരുമായി പ്രതി ഫോണില്‍ സംസാരിച്ചു; രാധാകൃഷ്ണന്‍ വധത്തില്‍ ഭാര്യയുടെ വിശദമായ മൊഴിയെടുത്ത് പോലീസ്

കൈതപ്രം രാധാകൃഷ്ണന്‍ വധക്കേസില്‍ ഭാര്യ മിനി നമ്പ്യാരുടെ വിശദമായ മൊഴിയെടുത്ത് പോലീസ്. കൊല നടത്തിയ ശേഷം പ്രതി സന്തോഷ് മിനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിയുടെ മൊബൈല്‍ പരിശോധനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെയാണ് ബിജെപി ജില്ലാ നേതവ് കൂടിയായ മിനി നമ്പ്യാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.

പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. പ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനിയും സഹപാഠികളായിരുന്നു. അവിവാഹിതനായ സന്തോഷിനുമായി മിനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും സിഡിആര്‍ രേഖകള്‍ ലഭിച്ചിട്ടുണ്ട്.

സന്തോഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ രാധാകൃഷ്ണന്‍ മിനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്.
മിനി നമ്പ്യാരെ കേസില്‍ പ്രതിയാക്കണമോയെന്ന് പരിശോധിക്കുകയാണ് പോലീസ്. പുതുതായി പണി കഴിപ്പിക്കുന്ന വീട്ടില്‍ വച്ച് മാര്‍ച്ച് 20ന് വൈകുന്നേരമാണ് രാധാകൃഷ്ണന്‍ കൊല്ലപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top