കക്കയത്ത് ഇന്നലെയും അടിക്കാടിന് തീപിടിച്ചു; മനപൂര്‍വമെന്ന് വനംവകുപ്പ്; തീയണക്കാന്‍ ശ്രമം തുടരുന്നു
March 8, 2024 12:58 AM
കോഴിക്കോട്: കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം. പവർഹൗസിന് ഏകദേശം 100 മീറ്ററോളം മാത്രം അകലെയാണ് തീപടർന്നത്. ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തീയണക്കാൻ ശ്രമിച്ചുവരുകയാണ്. ഇന്നലെ മുതൽ 4 സർക്കാർ ഭൂമികളിലാണ് തീപിടിത്തം ഉണ്ടായത്.
അതേസമയം തീപിടുത്തത്തില്‍ സംശയം പ്രകടിപ്പിച്ച് വനംവകുപ്പ് വൃത്തങ്ങള്‍ രംഗത്തെത്തി. ഇത് കാട്ടുതീ അല്ലെന്നും തീയിടുന്നതാണെന്നുമാണ് വനംവകുപ്പ് വൃത്തങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് വ്യക്തമാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here