‘എന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം ആവശ്യമില്ല’; സുരേഷ് ഗോപിയെ സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപി

തൃശൂർ: സുരേഷ്‌ഗോപിക്ക് എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് വരാമെന്ന് കലാമണ്ഡലം ഗോപി. എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ്‌ഗോപിയെ പിന്തുണക്കാൻ ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെയാണ് കലാമണ്ഡലം ഗോപിയുടെ പ്രതികരണം. തന്നെ സ്നേഹിക്കുന്ന ആർക്കും വീട്ടിലേക്ക് വരാമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.

“സുരേഷ് ഗോപിയെ പിന്തുണയ്ക്കാനായി ആവശ്യപ്പെട്ടത് പരിചയമുള്ള ഡോക്ടറാണ്. സുരേഷ്ഗോപി വീട്ടിൽ വന്നോട്ടെ എന്ന് ചോദിച്ചതല്ല പ്രശ്നം. അതിനിടയിൽ പത്മ അവാർഡിന്റെ കാര്യം പറയേണ്ടതില്ലായിരുന്നു. അതാണ് മകനും ഞങ്ങൾക്ക് ഒക്കെയും വിഷമമായത്”; ഗോപിയാശാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സുരേഷ്‌ഗോപിയും താനുമായി വളരെക്കാലത്തെ സ്നേഹബന്ധമുണ്ടെന്നും. എന്നു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് വരാന്‍ ആരുടേയും അനുവാദം വേണ്ടെന്നുമാണ് കലാമണ്ഡലം ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സുരേഷ് ഗോപിയെ പിന്തുണയ്ക്കാനായി ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ രംഗത്തെത്തിയത് വിവാദമായിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പത്മഭൂഷൺ വേണ്ടേ എന്ന് ചോദിച്ചെന്നും രഘു ഫേസ്ബുക്കിൽ കുറിച്ചതാണ് വിവാദങ്ങൾക്ക് തുടക്കംവച്ചത്. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ്‌ഗോപിയും നേരത്തെ പ്രതികരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top