കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി; എത്തിയത് ഹൈക്കോടതി നിര്‍ദേശപ്രകാരം; കുരുക്കായത് ആര്‍.എൽ.വി.രാമകൃഷ്ണന് എതിരെയുള്ള ജാതിയധിക്ഷേപം

ആർ.എൽ.വി.രാമകൃഷ്ണനെതിരെ ജാതിയധിക്ഷേപം നടത്തിയ കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി. തിരുവനന്തപുരം നെടുമങ്ങാട് എസ്സി-എസ്ടി കോടതിയിലാണ് ഹാജരായത്. കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കും.

സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇവർ കോടതിയിൽ ഹാജരായത്.ജാമ്യാപേക്ഷ നൽകിയാൽ ഇന്നുതന്നെ തീർപ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ഒരു യൂട്യൂബ് ചാനലിന് സത്യഭാമ നല്‍കിയ അഭിമുഖമാണ് വിവാദമായത്. ഈ അഭിമുഖത്തിലാണ് സത്യഭാമ ഡോ. ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ ജാതിയധിക്ഷേപം നടത്തിയത്. “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ല.” – സത്യഭാമ പറഞ്ഞു. ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണനും രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top