കളമശേരി സ്ഫോടനം ഇടത് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗം: സിപിഎം

തിരുവനന്തപുരം: കളമശേരിയിൽ യഹോവാ സാക്ഷികളുടെ സമ്മേളനത്തില്‍ ഉണ്ടായ ബോംബ്‌ സ്‌ഫോടനം ഇടത് മുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും ഇതിന്‌ പിന്നിലുണ്ട്. ഇവയ്‌ക്കെതിരെ നല്ല ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ജാഗ്രവത്തായ ഇടപെടലുകള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും സിപിഎം ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ പ്രതിഷേധവും സിപിഎം രേഖപ്പെടുത്തി.

അതേസമയം, സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കീഴടങ്ങിയ തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന പോലീസ് സ്ഥിരീകരണം വന്നിട്ടുണ്ട്. രാവിലെ 9.40ന് പ്രാർത്ഥനാ ഹാളിലെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും പോലീസിന് ലഭിച്ചു. ഇന്‍റര്‍നെറ്റ് വഴിയാണ് ഇയാള്‍ ഐഇഡി സ്ഫോടനത്തെപ്പറ്റി മനസിലാക്കിയത്. കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top