കളമശ്ശേരി സ്‌ഫോടനം; മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം, തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. പരിക്കേറ്റവരുടെ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കും. സ്വകാര്യ ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചിലവടക്കമാണ് സര്‍ക്കാര്‍ വഹിക്കുന്നത്.
ഒക്ടോബര്‍ 29നാണ് കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേളനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നത്. 16 വര്‍ഷമായി യഹോവ സാക്ഷിയംഗമായിരുന്ന ഡൊമിനിക് മാര്‍ട്ടിന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തെളിവ് സഹിതം ഹാജരാക്കിയാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയത്.
അതേസമയം പോലീസ് കസ്റ്റഡിയില്‍ വിട്ട ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് വിവരം. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഒറ്റക്കാണ് കൃത്യം ചെയ്തതെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഡൊമിനിക് മാര്‍ട്ടിന്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here