ചികിത്സയിലായിരുന്ന പ്രദീപനും മരിച്ചു; കളമശേരി സ്ഫോടനത്തില്‍ മരണം ആറായി
November 17, 2023 5:03 AM

കൊച്ചി: കളമശേരി ബോംബ് സ്ഫോടനത്തിൽ ഒരു മരണം കൂടി. പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാറ്റൂരിലെ പ്രദീപന്റെ മകന്‍ പ്രവീൺ (24) ആണ് ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.
പ്രവീണിന്റെ അമ്മ റീന ജോസ് (സാലി 45), സഹോദരി ലിബ്ന (12) എന്നിവർ നേരത്തെ മരിച്ചിരുന്നു. ഇതോടെ ഈ കുടുംബത്തിലെ മരണം മൂന്നായി ഉയർന്നു. കഴിഞ്ഞ ശനിയാഴ്ചയാണു സാലി മരിച്ചത്. ലിബ്ന സംഭവദിവസം തന്നെ മരിച്ചിരുന്നു.
പ്രദീപന്റെ മറ്റൊരു മകൻ രാഹുലും പരുക്കേറ്റു ചികിത്സയിലാണ്. സ്ഫോടനത്തിൽ പരുക്കേറ്റ് 16 പേരാണ് ഇനി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 8 പേരും തീവ്രപരിചരണ വിഭാഗത്തിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here