കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി; മരിച്ചത് ചികിത്സയിലായിരുന്ന ജോണ്‍; മരണ സംഖ്യ ഏഴായി ഉയര്‍ന്നു

കൊച്ചി: കളമശ്ശേരി യഹോവാ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണം ഏഴായി. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി. ജോണ്‍ ആണ് മരിച്ചത്. റവന്യൂ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. അന്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ ജോണ്‍, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജോണും ഭാര്യ ലില്ലിയും കൂടിയാണ് യഹോവാസാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. സ്‌ഫോടനത്തില്‍ ലില്ലിയ്ക്കും പരിക്കേറ്റിരുന്നു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്. ഇതേ സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
മക്കള്‍: ലിജോ, ലിജി, ലിന്‍റോ (യു.എസ്.എ). മരുമക്കള്‍: മിന്‍റു, സൈറസ് , റീന. സംസ്‍കാരം പിന്നീട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here