കേരളമാകെ ജാഗ്രത; ബോംബ് സ്ക്വാഡ് പരിശോധന പൊതുസ്ഥലങ്ങളിൽ

കൊച്ചി: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് പോലീസ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാർ ഐജിമാർക്കും എസ്പിമാർക്കും അടിയന്തര സർക്കുലർ വഴി നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ 24 മണിക്കൂറും പോലീസ് പട്രോളിംഗ് ശക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഷോപ്പിംഗ് മാള്‍, മാര്‍ക്കറ്റ്, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, സിനിമാ തീയറ്ററുകള്‍, ബസ്‌ സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top