കളമശ്ശേരി ഹോസ്റ്റലിലെ കഞ്ചാവ് ബിസിനസ് പൊളിച്ചത് ഡോ. ഐജു തോമസ്; പ്രിന്‍സിപ്പലിന്റേത് കരുതലോടെയുളള നടപടി

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് മാധ്യമങ്ങളോട് പറഞ്ഞത് ഇത് കോളേജ് അധികൃതരും പോലീസും ഒരുമിച്ച് ചേര്‍ന്നുളള പ്രവര്‍ത്തനം എന്നായിരുന്നു. അത് സത്യമാണെന്ന് തെളിയുകയാണ്. ഹോസ്റ്റലില്‍ പരിശോധന എന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത് പ്രിന്‍സിപ്പല്‍ നല്‍കിയ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്.

ഹോളി ആഘോഷിക്കുന്ന ദിവസം വലിയ രീതിയില്‍ ലഹരി ക്യാപംസിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രിന്‍സിപ്പല്‍ കൊച്ചി ഡിസിപിക്ക് നല്‍കിയ കത്തില്‍ അറിയിച്ചത്. ലഹരിപദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗമുണ്ടാകാം. വിദ്യാര്‍ഥികള്‍ പണപ്പിരിവ് നടത്തുന്നുണ്ട്. അതിനാല്‍ കാംപസിനുള്ളില്‍ പോലീസ് സാന്നിധ്യമുണ്ടാവണം. ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന് പ്രിന്‍സിപ്പല്‍ കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു,

ബുധനാഴ്ചയാണ് പ്രിന്‍സിപ്പല്‍ ഇതുസംബന്ധിച്ച് കത്തു നല്‍കിയത്. വെള്ളിയാഴ്ച ആയിരുന്നു ഹോളി ആഘോഷം നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് പോലീസ് വ്യാഴാഴ്ച രാത്രി പരിശോധന നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top