ഹോസ്റ്റലില്‍ രണ്ടു കിലോ കഞ്ചാവ് എത്തിച്ചത് പൂര്‍വ്വ വിദ്യാര്‍ഥി ആഷിക്ക്; പൊക്കി പോലീസ്; കോളേജ് ഡ്രോപ്പൗട്ട്

കളമശ്ശേരി പോളിടെക്നിക് കേളേജിലെ ഹോസ്റ്റലില്‍ രണ്ടു കിലോ കഞ്ചാവ് എത്തിച്ചത് പൂര്‍വ്വ വിദ്യാര്‍ത്ഥി ആഷിക്ക്. ഇന്നലെ വൈകുന്നേരം തന്നെ ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്യികയാണ്. ഇയാള്‍ക്ക് ഇത്രയും വലിയ അളവില്‍ കഞ്ചാവ് എവിടെ നിന്ന് ലഭിച്ചു എന്നറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

ആലുവ സ്വദേശിയായ ആഷിക് പോളിടെക്നിക്കില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ വിദ്യാര്‍ഥിയാണ്. കോളേജില്‍ നിന്നും പുറത്തു പോയിട്ടും ഇയാള്‍ ഹോസ്റ്റലില്‍ നിരന്തരം എത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 7 മണിക്ക് ശേഷമാണ് ആഷിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത്. ഇത് ആകാശിന് കൈമാറുകയായിരുന്നു. ഇതിന് നല്‍കാനുളള പണം വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചതും ആകാശാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഹേവിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് പോലീസ് തീരുമാനം. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷമാണ് നടത്തുക. ഇതിലൂടെ ലഹരി വില്‍പ്പന നടത്തുന്ന വമ്പന്‍മാരിലേക്ക് എത്താമെന്നാണ് പോലീസ് കരുതുന്നത്.

കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ടുകേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ചെറിയ അളവില്‍ കഞ്ചാവ് പിടിച്ച ആദിത്യന്‍, അഭിരാജ് എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. 1.9 കിലോ പിടിച്ചെടുത്ത് കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്,

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top