ഞങ്ങളുടെ അഭിരാജ് നിഷ്‌കളങ്കന്‍; എല്ലാം ചെയ്തത് കെഎസ്‌യുക്കാര്‍; കളമശേരിയിലെ എസ്എഫ്‌ഐ ക്യാപ്‌സ്യൂള്‍ റെഡി

കളമശ്ശേരി പോളിടെക്‌നിക് കോളേജിന്റെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചതില്‍ ന്യായീകരണവുമായി എസ്എഫ്‌ഐ. കെ.എസ്.യു പ്രവര്‍ത്തകരുടെ മുറിയില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. ആദില്‍, ആകാശ് എന്നീ വിദ്യാര്‍ഥികളുടെ മുറിയില്‍നിന്നാണ് രണ്ടുകിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കെ.എസ്.യുവിനു വേണ്ടി ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചയാളാണ് ആദിലെന്നും എസ്എഫ്ഐ കളമശ്ശേരി ഏരിയാ പ്രസിഡന്റ് ദേവരാജ് പറഞ്ഞു.
കോളേജ് യൂണിയന്‍ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ അഭിരാജ് നിരപരാധിയാണ്. ഒരു സിഗരറ്റ് പോലും വലിക്കാത്തയാളാണ് അഭിരാജ്. റെയ്ഡ് നടന്ന സമയത്ത് അഭിരാജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും എസ്എഫ്ഐ യൂണിറ്റ് സമ്മേളനത്തിന്റെ അലങ്കാരജോലികളുമായി ബന്ധപ്പെട്ട് കാമ്പസിനുള്ളിലായിരുന്നു.
റെയ്ഡ് നടന്നപ്പോള്‍ ഹോസ്റ്റലില്‍നിന്ന് ഇറങ്ങി ഓടിയ ആദില്‍ കെ.എസ്.യുവിനു വേണ്ടി ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചയാളാണെന്നും ദേവരാജ് പറഞ്ഞു.
ആദിലും അനന്തു എന്ന മറ്റൊരു വിദ്യാര്‍ഥിയും ചേര്‍ന്നാണ് കാമ്പസിനകത്തേക്ക് കഞ്ചാവ് കൊണ്ടുവന്നതെന്ന് ആകാശ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും സജീവ കെ.എസ്.യു പ്രവര്‍ത്തകനാണ്. തങ്ങളുടെ വിദ്യാര്‍ത്ഥികളൊന്നും ലഹരി ഉപയോഗിക്കുന്നവരല്ലെന്നും എസ്എഫഐ അവകാശപ്പെടുന്നു.
ഹോസ്റ്റലില്‍ ഇന്നലെ രാത്രി നടത്തിയ റെയ്ഡില്‍ രണ്ടു കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. അഭിരാജ്, ആദിത്യന്‍, ആകാശ് എന്നീ വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറികളില്‍നിന്ന് ഒമ്പത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ചെറിയ അളവായതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here