ഇനി ‘ശുഭയാത്ര’; കാളിദാസിനും താരിണിക്കും പ്രണയസാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു
മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാമും മോഡല്‍ താരിണി കലിംഗരായരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കാളിദാസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി സെലിബ്രിറ്റികള്‍ ചിത്രത്തിനു താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലാണ് കാളിദാസ് താന്‍ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഷീ തമിഴ് നക്ഷത്ര 2023 അവാര്‍ഡ് ദാനച്ചടങ്ങില്‍ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023ലെ അവാര്‍ഡ് ഏറ്റവാങ്ങാന്‍ കാളിദാസിനൊപ്പമാണ് താരിണി എത്തിയത്. അന്ന് വിവാഹം വൈകാതെ ഉണ്ടാകുമെന്നു കാളിദാസ് പറഞ്ഞിരുന്നു.
അവാർഡ് ദാനച്ചടങ്ങിനിടെ കാളിദാസ് ജയറാമിനെയും അവതാരക വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്താണ് നിങ്ങളുടെ ബന്ധമെന്നുള്ള അവതാരകയുടെ ചോദ്യത്തിന് വിവാഹം കഴിക്കാന്‍ പോകുകയാണെന്നായിരുന്നു കാളിദാസ് നല്‍കിയ മറുപടി.
വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് താരിണി. താരിണിക്കും കാളിദാസിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍പങ്കുവച്ചത്. അതിനു പിന്നാലെയെത്തിയ വാലന്റൈന്‍ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here