വീണ്ടും കള്ളക്കടല്‍ എത്തിയേക്കും; ഇന്ന് രാവിലെ മുതല്‍ നാളെ അർധരാത്രി വരെ അതിതീവ്ര തിരമാലകള്‍ക്ക് സാധ്യത; ബീച്ച് യാത്രകള്‍ ഒഴിവാക്കുക; അതിജാഗ്രതയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ-തമിഴ്നാട് തീരപ്രദേശങ്ങളില്‍ ഇന്ന് റെഡ് അലർട്ട്. ഇന്ന് രാവിലെ മുതല്‍ നാളെ അർധരാത്രി വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാനും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്തോട് ചേർന്ന് വള്ളങ്ങളിലും ചെറിയ യാനങ്ങളിലും മത്സ്യബന്ധനം നടത്തരുതെന്നും അറിയിപ്പുണ്ട്.

അടിയന്തരസാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശം നൽകി. ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേർന്ന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനാണ് കോസ്റ്റൽ പോലീസിനോട് ആവശ്യപ്പെട്ടത്.



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top