സിഗ്നലില്‍ ഇടിച്ച് മറിഞ്ഞ് കല്ലട ബസ്; അടിയില്‍പെട്ട ബൈക്കുകാരന് ഗുരുതര പരിക്ക്; യാത്രക്കാര്‍ക്കും പരിക്ക്

കൊച്ചി മരടിന് സമീപം മാടവനയില്‍ കല്ലട ബസ് മറിഞ്ഞു. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തുകയായിരുന്നു ബസ്. വൈറ്റില ഭാഗത്ത് നിന്ന് വന്ന ബസ് സിഗ്നലില്‍ ഇടിച്ചാണ് മറിഞ്ഞത്. സിഗ്നല്‍ റെഡ് ആയതിനെ തുടര്‍ന്ന് ബ്രേക്ക് ചവിട്ടി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തെന്നി മറിയുകയായിരുന്നു. സിഗ്നലില്‍ നിര്‍ത്തിയിരുന്ന ബൈക്ക് യാത്രികന് മുകളിലായാണ് ബസ് മറിഞ്ഞത്.

ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശിയായ ജിജോ സെബാസ്റ്റ്യന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്രയിന്‍ എത്തി ബസ് ഉയര്‍ത്തിയ ശേഷമാണ് ബൈക്ക് യാത്രികനെ ആശുപത്രിയിലേക്ക് മാറ്റിയത്. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം. ചെറിയ മഴയുണ്ടായിരുന്നതിനാലാണ് ബ്രേക്ക് ഇട്ടപ്പോള്‍ തെന്നി മറിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top