കള്ളക്കുറിച്ചിയില്‍ മരണം 55 ആയി; മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യത
തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 54 ആയി. ഇന്നലെ രാത്രിയിലും ഇന്നുമായി രണ്ടുപേര്‍ കൂടി മരണത്തിന് കീഴടങ്ങി. നിലവില്‍ 135 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇവരില്‍ നിരവധി പേര്‍ അതീവഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, സേലത്തെ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ്, വിഴുപ്പുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പുതുച്ചേരി ജിപ്‌മെര്‍ എന്നിവിടങ്ങളിലാണ് മദ്യ ദുരന്തത്തിന് ഇരയായവര്‍ ചികിത്സയിലുളളത്.
മെഥനോള്‍ കലര്‍ത്തിയ മദ്യമാണ് ദുരന്തത്തിന് കാരണമായത്. അഞ്ച് രൂപയ്ക്ക് ചെറിയ പാക്കറ്റിലാക്കിയാണ് മദ്യം വിറ്റുരുന്നത്. ഇതുമൂലം സാധാരണക്കാരായ തൊഴിലാളികളാണ് ദുരന്തത്തിന് ഇരായയത്. മദ്യ ദുരന്തം തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാരിനേയും പ്രതിരോധിത്തിലാക്കിയിട്ടുണ്ട്. തുടര്‍ച്ചായായ രണ്ടാം ദിവസവും വിഷയം ഉന്നയിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ നിയമസഭയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മദ്രാസ് ഹൈക്കോടതിയും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here