കലൂരിലെ ഐഡെലി കഫെയില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരു മരണം; നാലുപേര്‍ക്ക് പരിക്ക്
കൊച്ചി കലൂരിലെ ഇഡ്ഡലി കഫേ എന്ന ഹോട്ടലിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
നാഗാലന്‍ഡ് സ്വദേശികളായ കയ്പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡിഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വലിയ ശബ്ദത്തോടെയാണ് സ്റ്റീമര്‍ പൊട്ടിത്തെറിച്ചത്. ഹോട്ടലിലെ ചില്ലുകളടക്കം പൊട്ടിത്തെറിച്ചു. അടുക്കളയില്‍ ജോലി ചെയ്തിരുന്നവരാണ് പരിക്കേറ്റവരെല്ലാം.
മരിച്ച സുമിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ശരീരത്തില്‍ ചൂട് വെള്ളം വീണ് പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here