കല്പാത്തിയില്‍ തേരുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം; രഥോത്സവത്തിന് കല്പാത്തി ഒരുങ്ങുന്നു

പാലക്കാട്: കല്പാത്തി രഥോത്സവത്തിന് ഒരുങ്ങുന്നു. കല്പാത്തിയില്‍ തേരുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. 14 മുതല്‍ 16 വരെയാണ് രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്.
ഏഴിനാണ് അഗ്രഹാരങ്ങളില്‍ വാസ്തുശാന്തി. എട്ടിന് ഉത്സവത്തിന് കൊടിയേറും. അതിനുമുമ്പ് പ്രധാനതേരുകളുടെ പണികള്‍ പൂര്‍ത്തിയാക്കി, ചപ്രം പൂജിച്ച് തേരില്‍ കയറ്റും.
ഉത്സവത്തിന്റെ പ്രധാനകേന്ദ്രമായ കുണ്ടമ്പലത്തിലെ മൂന്നു തേരുകള്‍ ചമയിച്ചൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ബുധനാഴ്ച രാവിലെയാണ് പൂജകള്‍ക്കുശേഷം മൂന്ന് രഥങ്ങള്‍ പുറത്തിറക്കിയത്. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെ രഥം, ഗണപതിത്തേര്, സുബ്രഹ്‌മണ്യസ്വാമിയുടെ തേര് എന്നിവയാണ് വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ദേവരഥങ്ങള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here