കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായെത്തിയ ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ 15ന് ചിത്രം ഒടിടിയിൽ എത്തും. മനു. സി. കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ളിക്സ് ആണ്.

നവംബർ മൂന്നിന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ ഫുട്ബോൾ കമന്റേറ്റർ ആയാണ് കല്യാണി പ്രിയദർശൻ അഭിനയിച്ചിരിക്കുന്നത്. മലപ്പുറം ഭാഷയിൽ ഫുട്ബോൾ കമന്ററി പറയുന്ന ഫാത്തിമയായാണ് കല്യാണി പ്രത്യക്ഷപ്പെട്ടത്. കല്യാണി ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്ത ചിത്രം എന്ന പ്രത്യേകതയും ‘ശേഷം മൈക്കിൽ ഫാത്തിമ’യ്ക്കുണ്ട്.

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിച്ചത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിൽ സംഗീതം നിർവഹിച്ചത്.

ബേസിൽ ജോസഫ് നായകനായി എത്തിയ ‘ഫാലിമി’ എന്ന ചിത്രവും ഡിസംബറിൽ 15ന് ഒടിടിയിൽ റിലീസാകും. തിയറ്ററിൽ വൻ വിജയം നേടിയ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ജഗദീഷ്, മഞ്ജുപിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top