ആടുജീവിതത്തെ പ്രശംസിച്ച് കമല്‍ഹാസന്‍; ബ്ലെസിക്ക് നന്ദിയെന്ന് ഉലകനായകന്‍; ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ് എന്ന് പൃഥ്വിരാജ്

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മാര്‍ച്ച് 28 വ്യാഴാഴ്ച തിയറ്ററുകളിലെത്തും. പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞദിവസം ചെന്നൈയില്‍ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ് സംഘടിപ്പിച്ചിരുന്നു. കമല്‍ഹാസന്‍, മണിരത്‌നം തുടങ്ങിയവരും സ്‌ക്രീനിങ്ങിനെത്തി.

ചിത്രം കണ്ട കമല്‍ഹാസന്‍ ബ്ലെസിയെയും പൃഥ്വിരാജിനെയും ആടുജീവിതത്തിന്റ അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ചു. ഇങ്ങനെയൊരു ചിത്രം ഒരുക്കിയ ബ്ലെസിക്ക് അദ്ദേഹം നന്ദി പറഞ്ഞു. എങ്ങനെയായിരിക്കും ബ്ലെസി ഇത്തരമൊരു ചിത്രം ഒരുക്കിയതെന്ന് മണിരത്‌നം അത്ഭുതപ്പെട്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. ചിത്രം കണ്ടതിന് ശേഷം കുറേ വെള്ളം കുടിക്കാനാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

ബ്ലെസിക്കും അദ്ദേഹത്തിന്റെ ടീമിനും നല്ല സിനിമകള്‍ ഒരുക്കാനുള്ള ദാഹമാണെന്ന് കമല്‍ഹാസന്‍ പ്രശംസിച്ചു. പൃഥ്വിരാജിന്റെ പ്രകടനം മികച്ചതായിരുന്നെന്നും നജീബിന്റെ കഥാപാത്രം കുളിക്കുന്ന രംഗത്തെക്കുറിച്ച് എടുത്തു പറഞ്ഞ കമല്‍ഹാസന്‍ ഒരു കഥാപാത്രത്തിനായും പൃഥ്വിരാജ് അത്രയും കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആടുജീവിതം ക്യാമറാമാന്‍ സുനില്‍ കെഎസിന്റെ ഫ്രെയിമുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കമല്‍ഹാസന്റെ ഈ വാക്കുകള്‍ ആടുജീവിതത്തിന് കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ് ആണെന്ന് പൃഥ്വിരാജ് പ്രതികരിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പൃഥ്വിരാജ് കമല്‍ഹാസന് നന്ദി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top