കിടിലന്‍ ലുക്കില്‍ കമല്‍ഹാസനും ചിമ്പുവും; പ്രചരിക്കുന്നത് ‘തഗ് ലൈഫ്’ ലൊക്കേഷന്‍ ചിത്രങ്ങള്‍; പ്രായം റിവേഴ്‌സ് ഗിയറിലാണോ എന്ന് ആരാധകര്‍

36 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ആക്ഷന്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. വമ്പന്‍ താരനിരയുമായി എത്തുന്ന തഗ് ലൈഫിന്റെ ഷൂട്ടിംഗ് കഴിഞ്ഞ രണ്ടാഴ്ചയായി ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള കമല്‍ഹാസന്‍, ചിമ്പു, അഭിരാമി, നാസര്‍ എന്നിവരുടെ ഫോട്ടോയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത്. കമല്‍ഹാസന്റെ ലുക്ക് കണ്ട് പ്രായം റിവേഴ്‌സ് ഗിയറിലാണെന്നാണ് ആരാധകരുടെ കമന്റ്.

മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനു പകരമുള്ള സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ചിമ്പുവാണ്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് ചിമ്പുവിനേയും ചിത്രത്തില്‍ കാണുന്നത്. ചിത്രത്തില്‍ കമല്‍ഹാസന്റെ ഭാര്യയായി അഭിരാമി എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിരുമാണ്ടി എന്ന ചിത്രത്തിനു ശേഷം അഭിരാമിയും കമല്‍ ഹാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്. തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്. രവി. കെ. ചന്ദ്രന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top