കമല്‍ ഹാസന്‍ ‘ഇന്ത്യന്‍ 2’ ചെയ്തതിന്റെ കാരണം ‘ഇന്ത്യന്‍ 3’; മൂന്നാം ഭാഗത്തിന്റെ ആരാധകനെന്ന് താരം
1996ല്‍ കമല്‍ ഹാസന്‍-ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യന്‍ 2 ജൂലൈ 12ന് റിലീസിനൊരുങ്ങുകയാണ്. രണ്ടാം ഭാഗത്തിലും നായകന്‍ സേനാപതിയായി എത്തുന്നത് കമല്‍ ഹാസന്‍ തന്നെയാണ്. എന്നാല്‍ രണ്ടാം ഭാഗം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ച ഘടകത്തെക്കുറിച്ചാണ് കമല്‍ ഹാസന്‍ മനസ് തുറക്കുന്നത്. ആ കാരണം മറ്റൊന്നുമല്ല, ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഇന്ത്യന്‍ 3 ആണ്. മൂന്നാം ഭാഗത്തിന്റെ പണിപ്പുരയിലാണ് അണിയറപ്രവര്‍ത്തകര്‍ എന്ന് കമല്‍ ഹാസന്‍ വെളിപ്പെടുത്തി.
“സത്യം പറഞ്ഞാല്‍, ഞാന്‍ രണ്ടാം ഭാഗം ചെയ്യാന്‍ സമ്മതിച്ചതിന്റെ ഒരേയൊരു കാരണം മൂന്നാം ഭാഗം മാത്രമാണ്. ഇന്ത്യന്‍ എന്ന സിനിമയുടെ മൂന്നാം ഭാഗത്തിന്റെ വലിയ ആരാധകനാണ് ഞാന്‍. ഇനിയും ആറുമാസം കൂടി കാത്തിരിക്കണമല്ലോ അതിനുവേണ്ടി എന്നതാണ് എന്റെ ഏക ആശങ്ക,” കമല്‍ ഹാസന്‍ പറഞ്ഞു.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വലിയ താരനിരയുമായാണ് എത്തുന്നത്. സിദ്ധാര്‍ത്ഥ്, എസ്. ജെ. സൂര്യ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, ഗുല്‍ഷന്‍ ഗ്രോവര്‍, നെടുമുടി വേണു, വിവേക്, സമുദ്രക്കനി, ബോബി സിന്‍ഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ്, ജയപ്രകാശ്, മനോബാല, വെണ്ണല കിഷോര്‍, ദീപ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here