കാനത്തിന് കേരളത്തിന്റെ അഞ്ജലി; കണ്ണീരോടെ നേതാക്കൾ; മൃതദേഹം ഇന്ന് തലസ്ഥാനത്തെത്തിക്കും

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മരണത്തില്‍ അനുശോചന പ്രവാഹം. കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക നേതൃത്വം ദുഃഖം രേഖപ്പെടുത്തി. നവകേരള സദസ്സിന്റെ ശനിയാഴ്ച നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെച്ചു. സംസ്കാരം നടക്കുന്ന ഞായറാഴ്ച ഉച്ചമുതൽ സദസ്സ് വീണ്ടും തുടങ്ങും.

കൊച്ചിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അമൃത ആശുപത്രിയില്‍ എത്തിയാണ് ഇന്നലെ അന്ത്യോപചാരം അര്‍പ്പിച്ചത്. കാനത്തിന്‍റെ ഭൗതികദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച മുഖ്യമന്ത്രി മുഷ്ടിചുരുട്ടി അഭിവാദ്യമര്‍പ്പിച്ചു. വികാരനിര്‍ഭരമായിരുന്നു മന്ത്രിമാരുടെയും നേതാക്കളുടെയും അന്ത്യാഭിവാദനം. കാനത്തിന്റെ മൃതദേഹത്തിനരികില്‍നിന്ന മന്ത്രി കെ. രാജന്‍ കണ്ണീരണിഞ്ഞു.

പ്രമുഖ സി.പി.ഐ, കോണ്‍ഗ്രസ്, സി.പി.എം. നേതാക്കള്‍ എല്ലാവരും കൊച്ചിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മൃതദേഹം ഇന്ന് തലസ്ഥാനത്തെത്തിക്കും. രാവിലെ എട്ടിന് വിമാനമാര്‍ഗം കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. ജഗതിയിലെ വീട്ടില്‍ എത്തിച്ച ശേഷം ഉച്ചയ്ക്ക് രണ്ടുവരെ പി.എസ്. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ചയാണ് വാഴൂരിലെ വീട്ടില്‍ സംസ്‌കാരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top