കങ്കണയെ കാണാന്‍ ആധാര്‍ കൈയ്യില്‍ വേണം; അല്‍പ്പത്തരമെന്ന് കോണ്‍ഗ്രസ്

ഹിമാചല്‍പ്രദേശിലെ മണ്ഡി എംപിയും നടിയുമായ കങ്കണ റനൗട്ടിനെ നേരില്‍ കാണാന്‍ ജനങ്ങള്‍ ആധാര്‍ കൊണ്ടുവരണം. കങ്കണ തന്നെയാണ് മാധ്യമങ്ങളിലൂടെ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്താവശ്യത്തിനാണ് വരുന്നതെന്ന് പേപ്പറില്‍ എഴുതി നല്‍കണം. ഒപ്പം ആധാറും കാണിക്കണം എങ്കില്‍ മാത്രമേ എംപിയെ നേരില്‍ കാണാന്‍ കഴിയൂ എന്നാണ് മണ്ഡിയിലെ ജനങ്ങളോട് കങ്കണ പറഞ്ഞിരിക്കുന്നത്.
വിനോദസഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന സ്ഥലമായതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നാണ് കങ്കണ നല്‍കുന്ന വിശദീകരണം. ആധാര്‍ കൈയ്യിലുണ്ടെങ്കില്‍ മണ്ഡിയിലെ ജനങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തന്റെ അടുക്കലെത്താനാണ് ഈ ക്രമീകരണം. നഗരത്തിലുള്ളവര്‍ മണ്ഡിയിലെ ഓഫീസിലും ഹിമാചലിന്റെ വടക്കന്‍ ഭാഗത്തുള്ളവര്‍ മണാലിയിലെ വീട്ടിലും എത്തിയാല്‍ നേരില്‍ കാണാം. നേരിട്ട് കാണുന്നത് ജോലികള്‍ എളുപ്പമാക്കുമെന്നും കങ്കണ വ്യക്തമാക്കി.
എന്നാല്‍ കങ്കണയുടെ നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വോട്ട് ചെയ്ത് ജയിപ്പിച്ചവര്‍ ആധാര്‍ കാര്‍ഡുമായി എത്തണമെന്ന് പറയുന്നത് അല്‍പ്പത്തരമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. തന്റെ അടുക്കല്‍ വരാന്‍ മണ്ഡിയിലെ ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവും കങ്കണയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ വിക്രമാദിത്യ സിങ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here