ഒടുവില്‍ വഴങ്ങി കങ്കണ; എമര്‍ജന്‍സിയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കാം

1975ലെ അടിയന്തരാവസ്ഥയുടെ കഥ പറയുന്ന എമര്‍ജന്‍സി എന്ന ചിത്രത്തില്‍ നിന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴാവാക്കാമെന്ന് നടിയും സംവിധായികയുമായ കങ്കണ റനൗട്ട്. ഏറെ തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് ബിജെപി എംപി സിബിഎഫ്‌സിയുടെ നിലപാട് അംഗീകരിച്ചത്. ഇക്കാര്യം ബോംബെ ഹൈക്കോടതിയെ നടിയുടെ അഭിഭാഷകന്‍ അറിയിക്കുകയും ചെയ്തു.

കങ്കണ തന്നെ ഇന്ദിരാഗാന്ധിയായി വേഷമിടുന്ന ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് സിബിഎഫ്സിയും നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ചില രംഗങ്ങള്‍ നീക്കണമെന്ന ആവശ്യം നിര്‍മ്മാതാക്കള്‍ നിരാകരിച്ചതോടെ ചിത്രത്തിന്റെ സെന്‍സറിങ് നടന്നില്ല. ഇതോടെ റിലീസ് തീയതിയും നീണ്ടു. പിന്നാലെയാണ് ബോംബെ ഹൈക്കോടതില്‍ കേസെത്തിയത്. കോടതിയിലും ഇതേനിലപാട് തന്നെയാണ് സിബിഎഫ്‌സി സ്വീകരിച്ചത്.

ഗത്യന്തരമില്ലാതെയാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം അംഗീകരിച്ചത്. ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കാന്‍ സിബിഎഫ്സി ശ്രമിക്കുന്നതായി കങ്കണ ആരോപിച്ചിരുന്നു. സിനിമക്കെതിരെ സിഖ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിഖ് വിഭാഗങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നാണ് ഇവരുടെ ആരോപണം.

ഹര്‍ജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. അന്ന് റിലീസ് അടക്കമുളള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top