‘എമര്‍ജന്‍സി’ റിലീസ് ചെയ്യാന്‍ ചില ഭാഗങ്ങള്‍ നീക്കണം; കങ്കണ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് കടുപ്പിച്ച് തന്നെ

1975ലെ അടിയന്തരാവസ്ഥയുടെ കഥ പറയുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചില ഭാഗങ്ങള്‍ നീക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് നിര്‍മ്മാതക്കളോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നീക്കം ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സിബിഎഫ്‌സി വ്യക്തമാക്കി.

ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായി ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ടാണ് എത്തുന്നത്. സെപ്റ്റംബര്‍ ആറിന് നിശ്ചയിച്ചിരുന്ന റിലീസ് സര്‍ട്ടിഫിക്കറ്റ്് ലഭിക്കാത്തിതനാല്‍ വൈകുകുയായിരുന്നു. സിബിഎഫ്‌സി നിര്‍ദ്ദേശിച്ച മാറ്റങ്ങളോട് നിര്‍മ്മാതാക്കള്‍ വിയോജിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഇതോടെയാണ് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കാന്‍ സിബിഎഫ്‌സി ശ്രമിക്കുന്നതായി കങ്കണയും ആരോപിച്ചിരുന്നു. സിനിമക്കെതിരെ സിഖ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിഖ് വിഭാഗങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നാണ് ഇവരുടെ ആരോപണം.

സിബിഎഫ്‌സി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ പരിശോധിക്കുന്നതിന് നിര്‍മ്മാതാക്കള്‍ കോടതിയോട് സമയം ചോദിച്ചു. ഇതോടെ ഹര്‍ജി സെപ്റ്റംബര്‍ 30ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top