കങ്കണയുടെ മുഖത്തടിച്ച് സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിള്‍; കര്‍ഷക വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലുള്ള മര്‍ദ്ദനം ചണ്ഡീഗഡ് വിമാനത്താവളത്തില്‍

ഡല്‍ഹിയിലേക്കുളള യാത്രക്കായി ചണ്ഡിഗഡ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ബോളീവുഡ് നടിയും നിയുക്ത എംപിയുമായ കങ്കണ റണൗട്ടിന് മര്‍ദ്ദനമേറ്റത്. കുല്‍വിന്തര്‍ കൗര്‍ എന്ന സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ നടിയുടെ മുഖത്തടിക്കുകയായിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനം.

സുരക്ഷാ പരിശോധനയ്ക്കിടെ ഫോണ്‍ ട്രേയില്‍ ഇടാന്‍ പറഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. ഇതിന് തയാറാകാതെ കങ്കണ തര്‍ക്കിച്ചു. ഇത് സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു. നടിയുടെ കര്‍ഷക വിരുദ്ധ പരാമര്‍ശങ്ങള്‍ പറഞ്ഞാണ് മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധിക്കുന്ന കര്‍ഷകരെല്ലാം ഖാലിസ്ഥാന്‍ വാദികളെന്ന വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് മര്‍ദ്ദനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിളിനെ സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ കങ്കണ ഡല്‍ഹിയില്‍ എത്തി. ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കാനാണ് കങ്കണയുടെ തീരുമാനം.

ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത്. കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top