കനയ്യകുമാർ ഡൽഹിയിൽ മത്സരിക്കും; 9 സീറ്റുകളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; അമേഠിയിൽ ചർച്ചകൾ തുടരുന്നു

ഡൽഹി : യുവനേതാവ് കനയ്യകുമാർ ഡൽഹിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും. ഡൽഹി നോർത്ത് ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി കനയ്യകുമാറിനെ കോൺഗ്രസ് പ്രഖ്യാപിച്ചു. മനോജ് തിവാരിയാണ് ഇവിടത്തെ ബിജെപി സ്ഥാനാർത്ഥി.

ഡൽഹിയിലും പഞ്ചാബിലുമായി 9 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പുതുതായി പ്രഖ്യാപിച്ചത്. ചാന്ദിനി ചൗക്കിൽ അൽക ലാംബയ്ക്ക് സീറ്റ് നിഷേധിച്ചു. പകരം ജെ.പി അഗർവാളാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഡൽഹി നോർത്ത് വെസ്റ്റിൽ ബിജെപി വിട്ടുവന്ന ഉദിത് രാജ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും. നിലവിലെ സിറ്റിംഗ് എംപിയാണ് ഉദിത് രാജ്.

ജലന്തറിൽ മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, അമൃത്സറിൽ ഗുർജിത് സിംഗ് ഔജ്ല, ഫത്തേഗസ് സാഹിബിൽ അമർ സിങ്, ബട്ടിൻഡയിൽ ജീത് മൊ ഹിന്ദർ സിങ് സിദ്ധു, സംഗ്രൂരിൽ സുഖ്പാൽ സിങ് ഖൈറ, പാട്യാലയിൽ ധരംവീർ ഗാന്ധി എന്നിങ്ങനെയാണ് പഞ്ചാബിലെ സ്ഥാനാർത്ഥി പട്ടിക.

അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ തുടരുകയാണ്. രാഹുൽഗാന്ധിയും, പ്രിയങ്കഗാന്ധിയും ഈ മണ്ഡലങ്ങളിൽ മത്സരിക്കണം എന്നാണ് ചില നേതാക്കൾ ഉന്നയിക്കുന്ന ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top