ബാലികാ പീഡനക്കേസില്‍ സംശയിക്കുന്ന ആളുടെ ഡിഎന്‍എ ഫലം ഇന്ന് ലഭിക്കും; സിസിടിവി ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ല; കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ തേടി പോലീസ്
കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലുള്ള ആളുടെ ഡിഎന്‍എ ഫലം ഇന്ന് ലഭിക്കും. പ്രതി ഇയാള്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധന ഫലത്തിന് പോലീസ് കാക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമാകാത്തതിനാല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ എടുത്ത് അരക്കിലോമീറ്റർ അകലെ കൊണ്ടുപോയി പീഡിപ്പിച്ചത്. ആഭരണങ്ങള്‍ കവര്‍ന്നെടുത്താണ് കുട്ടിയെ പറഞ്ഞുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം 500 മീറ്റർ അകലെയുള്ള വഴിയിൽ വച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കുട്ടി സമീപത്തെ ഒരു വീട്ടിലെത്തി അക്രമ വിവരം അറിയിച്ചതോടെയാണ് വീട്ടുകാര്‍ ഉള്‍പ്പെടെ സംഭവം അറിയുന്നത്.
400 ഓളം വീടുകളിൽ പോലീസും നാട്ടുകാരും പരിശോധന നടത്തിയിരുന്നു. 200-ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. എന്നിട്ടും പ്രതിയിലേക്കുള്ള സൂചനകള്‍ ലഭിച്ചില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here