പങ്കാളി മറ്റൊരു ബന്ധത്തിലേക്ക് കടന്നതില്‍ ഹാപ്പിയാണ്; ആനന്ദുമായി ഇപ്പോഴുള്ളത് സഹോദരബന്ധമെന്നും കനി കുസൃതി

കൊച്ചി: പങ്കാളിയായ ആനന്ദ് ഗാന്ധി മറ്റൊരു ബന്ധത്തിലേക്ക് കടന്നതില്‍ ഹാപ്പിയാണെന്ന് കനി കുസൃതി. ആനന്ദിനോട് ഇപ്പോഴും ആത്മബന്ധമുണ്ടെന്നും, അത് സഹോദരനോടുള്ള പോലെയുള്ള ആത്മബന്ധമാണ് ഉള്ളതെന്നും കനി പറയുന്നു. തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ നടിയും മോഡലുമാണ് കനി. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരെ കനി നേരിടാറുണ്ട്. ഇപ്പോള്‍ കനി പറയുന്നത് തന്റെ പങ്കാളിയായിരുന്ന ആനന്ദ് ഗാന്ധിയെക്കുറിച്ചാണ്.
”ആനന്ദ് മോണോഗാമസ് ആയ വ്യക്തിയാണ്. പല പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ല. പക്ഷേ താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്, അവന് പറ്റിയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു. . ഒരു പങ്കാളിയെ കണ്ടുപിടിച്ച് ഒന്നിച്ച് ജീവിക്കണം എന്ന് തോന്നിയിട്ടില്ല. കൂട്ടുകാരിയും അവളുടെ പാർട്ട്ണറും ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ, അവളുടെ വീട്ടിൽ കെട്ടാതെ പോയ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ആ ഒരു ഫാമിലി ഫീലിങ്ങ് എനിക്കിഷ്ടമാണ്. എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. എന്റെ സുഹൃത്തിനും പങ്കാളിക്കും കുട്ടികളുണ്ടെങ്കിൽ ഞാനവരെ വളർത്താൻ സഹായിക്കും. ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ് ഇത്രയും കണക്ഷൻ ഉള്ള ഒരാളെ കിട്ടിയാൽ ഇത് മതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്.
അവർ രണ്ടുപേരും മോണോഗാമസ് ആൾക്കാരാണ്. ഞങ്ങൾ ഇപ്പോൾ റൊമാന്റിക് പാർട്ട്ർമാരല്ല, പക്ഷേ ഇന്റിമസിയുണ്ട്. ഞങ്ങൾ ഫാമിലിയാണ്. രണ്ട് പേർ പാർട്ണർ ആയി ഇരിക്കുമ്പോഴുള്ള ഇന്റിമസി അതുപോലെ ഇപ്പോൾ വെക്കില്ല. അല്ലെങ്കിൽ ആ വരുന്ന പെൺകുട്ടിയും ആനന്ദും ഓപ്പൺ റിലേഷൻഷിപ്പിൽ ആയിരിക്കണം. പക്ഷേ അങ്ങനെയല്ല, അവർ രണ്ടുപേരുമാണ് പ്രൈമറി പാർട്ണർമാർ. ഞാനും ആനന്ദും ഇപ്പോൾ സഹോദരങ്ങളെ പോലെയാണ് – വണ്ടർവാൾ മീഡിയക്ക് നല്കിയ അഭിമുഖത്തിൽ കനി പറഞ്ഞു.
2013 ൽ പുറത്തിറങ്ങിയ ‘ഷിപ്പ് ഓഫ് തെസ്യൂസ്’ എന്ന സിനിമയുടെ സംവിധായകനാണ് ആനന്ദ് ഗാന്ധി. 2018 ൽ പുറത്തിറങ്ങിയ ‘തുംബാദ്'( Tumbaad) സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ആനന്ദ് ഗാന്ധിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here