‘ബിരിയാണി’ പരാമര്‍ശത്തില്‍ പ്രതികരണവുമായി കനി കുസൃതി; ‘ഇതൊന്നും എന്റെ അറിവോടെ സംഭവിക്കുന്നതല്ല’; ആരോപണങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും താരം

തന്റെ പേരില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന അഭിപ്രായങ്ങളും വാര്‍ത്തകളും എഡിറ്റ് ചെയ്തതാണെന്ന് നടി കനി കുസൃതി. കഴിഞ്ഞദിവസം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ബിരിയാണി എന്ന സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് കനി നടത്തിയ പ്രസ്താവന പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് കനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പായല്‍ കപാഡിയയുടെ All we imagine as light എന്ന ഞാന്‍ കൂടി ഭാഗമായ ചിത്രം കാന്‍ ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍, ഫെസ്റ്റിവല്‍ വേദിയിലെ എന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പാശ്ചാത്തലത്തില്‍, മലയാളത്തില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഞാന്‍ നല്‍കാത്ത അഭിമുഖങ്ങളും എന്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാണുകയുണ്ടായി. ഞാന്‍ മറ്റു മാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാന്‍ പറഞ്ഞ അര്‍ത്ഥത്തില്‍ നിന്നും തികച്ചും വിപരീതമായി അവര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടര്‍ ഇന്റര്‍വ്യൂ വീഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്. ഇത് എന്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താല്‍ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഞാന്‍ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ.
PS: ഇത് മലയാളത്തില്‍ മാത്രമേ എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here