എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ എത്തുമോ; നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. നവീന്‍ ബാബുവിന്റെ മരണം സ്വാഭാവിക മരണമല്ലെന്നും കൊന്ന് കെട്ടിത്തൂക്കിയാണോ എന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

Also Read: സിപിഎം ആയാൽ മതി, ഏതറ്റംവരെയും സംരക്ഷണം!! തെളിവുകൾ അനവധി; ഒടുവിലെ ഉദാഹരണമായി പിപി ദിവ്യ

നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ ക്യാമാറാമാനെയും കൂട്ടിയുള്ള വരവ് ആസൂത്രിതമാണ്. കൈക്കൂലി പരാതി വ്യാജമാണ്. സിസിടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ പോലും സമാഹരിക്കാതെയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ ബാബുവിനെ കണ്ടവര്‍ ആരെന്ന കാര്യത്തില്‍ വ്യക്തമായ അന്വേഷണം വേണം. ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Also Read: കണ്ണൂര്‍ കളക്ടര്‍ കെട്ടിയാടുന്നത് സിപിഎം തിരക്കഥയിലെ വേഷമോ? തെറ്റുപറ്റിയതായി എഡിഎം പറഞ്ഞെന്ന മൊഴി ആയുധമാക്കി ദിവ്യയുടെ ജാമ്യഹര്‍ജി

നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം എന്ന് പറയുന്ന സര്‍ക്കാരും സിപിഎമ്മും ഹര്‍ജിയില്‍ എടുക്കുന്ന നിലപാട് ശ്രദ്ധേയമാകും. സിബിഐ അന്വേഷണത്തെ എതിര്‍ത്താല്‍ കുടുംബത്തിനൊപ്പമല്ല പ്രതികള്‍ക്കൊപ്പം എന്ന ആരോപണം ശരിവയ്ക്കുന്ന നിലപാട് ആകും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top