ചോദ്യംചെയ്യലിന് ദിവ്യയെ ഹാജരാക്കാം’, പ്രതിഭാഗത്തിൻ്റെ ഉറപ്പ്; മുൻകൂർ ജാമ്യത്തിൽ വിധി ചൊവ്വാഴ്ച

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി 29ന്. കേസില്‍ ഇരുഭാഗത്തിന്റെയും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്റെയും വിശദമായ വാദം കേട്ടതിന് ശേഷമാണ് തലശ്ശേരി സെഷന്‍സ് കോടതി വിധി പറയാനാണ് മാറ്റിയത്.

കളക്ടര്‍ ക്ഷണിച്ചത് അനുസരിച്ചാണ് ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയത് എന്ന ശക്തമായ വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. യാത്രയയപ്പ് യോഗത്തില്‍ ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ എന്തുകൊണ്ട് നവീന്‍ ബാബു യോഗത്തില്‍ നിഷേധിച്ചില്ലെന്നും അഭിഭാഷകന്‍ ചോദിച്ചു.

പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളാണ് ദിവ്യക്ക് എതിരെ ഉന്നയിച്ചത്. ദിവ്യ യോഗത്തിനു എത്തിയത് ആസൂത്രിതമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിവ്യ യോഗത്തിനു എത്തുന്ന കാര്യം കളക്ടര്‍ക്ക് അറിയാമായിരുന്നു. ആരോപണം ഉന്നയിക്കരുതെന്ന് ദിവ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിവ്യ യോഗത്തിനു എത്തുകയും ആരോപണം ഉന്നയിക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പിന്നിലും ദിവ്യയാണ്. കേസുമായി ദിവ്യ സഹകരിക്കുന്നില്ല. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തുകയാണ് ചെയ്തതെന്നും ആത്മഹത്യക്ക് വഴിവച്ചത് ദിവ്യയുടെ ഈ രീതിയിലുള്ള പെരുമാറ്റം ആണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിവ്യക്ക് എതിരെ പ്രേരണാക്കുറ്റത്തിന് തെളിവുണ്ട്. ആരോപണങ്ങള്‍ ഇങ്ങനെ മൈക്ക് കെട്ടി പറയുകയാണെങ്കില്‍ നിലവിലെ സംവിധാനങ്ങള്‍ പിന്നെ ഏന്തിനാണ് എന്നാണ് പ്രോസിക്യൂഷന്‍ ചോദിച്ചു.

ദിവ്യയുടെ പ്രസംഗത്തിലെ വാക്കുകള്‍ ദിവ്യയുടെ അഭിഭാഷകന്‍ കോടതിയെ വായിച്ചു കേള്‍പ്പിച്ചു. യോഗത്തിനു വരുന്നില്ലേ എന്ന് ദിവ്യയോട് കളക്ടര്‍ ചോദിച്ചിരുന്നു. അതാണ്‌ യാത്രയയപ്പ് യോഗത്തിന് എത്തിയത്. ദിവ്യയെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ആണ്. ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തകയാണ് ദിവ്യ എന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവച്ചു. അഴിമതിക്ക് എതിരെ ശക്തമായ നിലപാടാണ് ദിവ്യ എടുത്തത്. അഞ്ച് വര്‍ഷക്കാലം വൈസ് പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ പ്രസിഡന്റ് ആയിരുന്നു. ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണെന്ന് വാദിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍, കേസിലെ പ്രതി പ്രശാന്തന്‍ എന്നിവരുടെ മൊഴി എടുത്ത പോലീസ് ദിവ്യയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഒളിവിലാണ് എന്നാണ് പോലീസ് വാദം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരാനാണ് പോലീസ് കാത്തിരിക്കുന്നത്. എന്നാല്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ദിവ്യ ഹാജരാകും എന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top