എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ ദിവ്യയ്ക്ക് നാളെ നിര്‍ണായക ദിനം; മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്ക് നാളെ നിര്‍ണായക ദിനം. ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വാദം കേൾക്കും. കെ.വിശ്വൻ മുഖേനയാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. നവീൻ ബാബുവിന്റെ ഭാര്യ പത്തനംതിട്ട മഞ്ജുഷ കേസിൽ കക്ഷിചേർന്നിട്ടുണ്ട്. മഞ്ജുഷയ്ക്ക് വേണ്ടി അഡ്വ. പി.എം.സജിതയാണ് ഹര്‍ജി ഫയൽ ചെയ്തിരിക്കുന്നത്.
കളക്ടര്‍ ക്ഷണിച്ചത് അനുസരിച്ചാണ് യോഗത്തിന് എത്തിയത് എന്നാണ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകമാത്രമാണ് താന്‍ ചെയ്തതെന്നും യാത്രയയപ്പ് പരിപാടിയിലെ പ്രസംഗം സദുദ്ദേശ്യത്തോടെയായിരുന്നു എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ദിവ്യയുടെ അവകാശവാദം കളക്ടര്‍ നിഷേധിച്ചിട്ടുണ്ട്. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ക്ഷണം നല്‍കേണ്ടത് അവരാണ് എന്നാണ് കളക്ടര്‍ പറഞ്ഞത്.
ജാമ്യഹര്‍ജി തള്ളിയാല്‍ ദിവ്യ അറസ്റ്റിലാകും. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍, കേസിലെ പ്രതി പ്രശാന്തന് എന്നിവരുടെ മൊഴി എടുത്ത പോലീസ് ദിവ്യയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഒളിവിലാണ് എന്നാണ് പോലീസ് വാദം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരാനാണ് പോലീസ് കാത്തിരിക്കുന്നത്.
പിപി ദിവ്യയെ കാണാനില്ല; കണ്ണൂര്‍ എസ്പിക്ക് പിപി ജയദേവന്റെ പരാതി
ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. ഇടതു മുന്നണി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും ദിവ്യയെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക ലുക്കൗട്ട് നോട്ടീസ് പതിച്ചിരുന്നു. ദിവ്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി എഎപി കണ്ണൂര്‍ എസ്പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here