ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം; റിമാന്‍ഡിലായിട്ട് ഒരാഴ്ച
കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം തുടങ്ങും. സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് മുൻപാകെയാണ് വാദം നടക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ദിവ്യ റിമാൻഡിലായിട്ട് ഒരാഴ്ച പൂര്‍ത്തിയായി.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാർ വാദം നടത്തും. പോലീസ് അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ നൽകും. ദിവ്യയ്ക്കുവേണ്ടി അഡ്വ.കെ.വിശ്വനും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോൺ എസ്.റാൽഫും ജാമ്യാപേക്ഷയിൽ വാദം നടത്തും.
Also Read: ദിവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; പള്ളിക്കുന്ന് ജയിലിലേക്ക് തിരികെ എത്തിച്ചു
ഒക്ടോബർ 29നാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്ക്കാണ് അന്വേഷണസംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായതേയില്ല.
കണ്ണൂരിലെ പാര്‍ട്ടി ഒരുക്കിക്കൊടുത്ത സംരക്ഷണത്തില്‍ ദിവ്യ സുരക്ഷിതയായി രണ്ടാഴ്ചയോളം തുടര്‍ന്നു. ജാമ്യാപേക്ഷയില്‍ വിധി വരുംവരെ കാത്തിരിക്കുകയാണ് പോലീസ് ചെയ്തത്. ഒടുവില്‍ ജാമ്യം തള്ളിയപ്പോള്‍ ദിവ്യ മുന്നില്‍ വന്ന് ഹാജരായപ്പോഴാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വലിയ ആക്ഷേപമാണ് ഈ കേസില്‍ പോലീസിന് കേള്‍ക്കേണ്ടി വന്നത്. യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം എഡിഎം വന്നുകണ്ട് തനിക്ക് തെറ്റുപറ്റി എന്ന് പറഞ്ഞിരുന്നുവെന്ന കണ്ണൂര്‍ കളക്ടറുടെ വാക്കുകളും വിവാദമായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here