ദിവ്യ ജയിലില്‍; റിമാന്‍ഡ് 14 ദിവസത്തേക്ക്; നാളെ ജാമ്യാപേക്ഷ നൽകും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. യുവജന സംഘടനകളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ദിവ്യയെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.

കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റും. നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം മൂന്നുമണിക്കൂറോളം പോലീസ് ദിവ്യയെ ചോദ്യം ചെയ്തു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍എത്തിച്ചത്.


മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പോലീസില്‍ കീഴടങ്ങിയത്. ദിവ്യ നിരീക്ഷണത്തിലായിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ വിധി വരുംവരെ കാക്കുകയാണ് ചെയ്തതെന്നുമാണ് പോലീസ് പറഞ്ഞത്. കണ്ണപുരത്തുവെച്ചാണ് ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top