ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും; സിപിഎം നേതാവിന് നിര്‍ണായകം

കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. കെ.വി​ശ്വ​ൻ മു​ഖേ​ന​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്നി​ട്ടു​ണ്ട്. മ​ഞ്ജു​ഷ​യ്​ക്ക് വേ​ണ്ടി അ​ഡ്വ. പി.​എം.സ​ജി​ത​യാ​ണ് ഹര്‍ജി ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

പിപി ദിവ്യയെ കാണാനില്ല; കണ്ണൂര്‍ എസ്പിക്ക് പിപി ജയദേവന്റെ പരാതി

ജാമ്യഹര്‍ജി തള്ളിയാല്‍ ദിവ്യ അറസ്റ്റിലാകും. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍, കേസിലെ പ്രതി പ്രശാന്തന്‍ എന്നിവരുടെ മൊഴി എടുത്ത പോലീസ് ദിവ്യയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഒളിവിലാണ് എന്നാണ് പോലീസ് വാദം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരാനാണ് പോലീസ് കാത്തിരിക്കുന്നത്.

സിപിഎമ്മിന് പൂര്‍ണ്ണമായും കീഴടങ്ങി എന്‍ജിഒ യൂണിയന്‍; എഡിഎമ്മിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഒരു ഇടപെടലുമില്ല

കളക്ടര്‍ ക്ഷണിച്ചത് അനുസരിച്ചാണ് യോഗത്തിന് എത്തിയത് എന്നാണ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകമാത്രമാണ് താന്‍ ചെയ്തതെന്നും യാത്രയയപ്പ് പരിപാടിയിലെ പ്രസംഗം സദുദ്ദേശ്യത്തോടെയായിരുന്നു എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ദിവ്യയുടെ അവകാശവാദം കളക്ടര്‍ നിഷേധിച്ചിട്ടുണ്ട്. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ക്ഷണം നല്‍കേണ്ടത് അവരാണ് എന്നാണ് കളക്ടര്‍ പറഞ്ഞത്.

പിണറായിയുടെ ദുഖപ്രകടനത്തില്‍ ആത്മാര്‍ഥയില്ലെന്ന് വിമര്‍ശനം; നവീന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തം

അതേസമയം ദിവ്യക്ക് എതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിവാദ പെട്രോള്‍ പമ്പ് സംരംഭകനായ പ്രശാന്തന്റെ മൊഴി രണ്ട് തവണ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പുറത്താക്കിയേക്കും. പ്രശാന്തന്‍ കരാര്‍ ജീവനക്കാരന്‍ ആണെങ്കിലും തുടരാന്‍ യോഗ്യന്‍ അല്ല എന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്. ഈ കാര്യത്തില്‍ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട്‌ നൽകും.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. ദിവ്യ സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചിട്ടില്ല. മൊഴിയും നല്‍കിയിട്ടില്ല. നവീന്‍ ബാബുവിന് എതിരായ കൈക്കൂലി ആരോപണത്തില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top