സ്ഫോടനം നടന്ന വീട്ടിലും പരിസരത്തും ബോംബ്‌ സ്ക്വാഡ് പരിശോധന; ‘ബോംബ്‌ ഹബ്ബ്’ ആരോപണത്തില്‍ വെട്ടിലായി പോലീസ്

കണ്ണൂര്‍ എരഞ്ഞോളി ബോംബ്‌ സ്ഫോടനം നടന്ന വീട്ടിലും പരിസരത്തും ബോംബ്‌ ക്വാഡ് പരിശോധന നടത്തി. ബോംബ്‌ ക്വാഡും ഡോഗ് സ്ക്വാഡും ഒരുമിച്ചാണ് പരിശോധന നടത്തുന്നത്. ഈ പരിസരത്തെ ആളില്ലാ വീടെല്ലാം ബോംബ്‌ ഹബ്ബാണ് എന്ന് പരിസരത്തുള്ള സീന മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെട്ടിത്തുറന്ന് പറഞ്ഞതോടെയാണ് അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയത്.

കഴിഞ്ഞ ദിവസം തേങ്ങ പെറുക്കുന്നതിനെ കിട്ടിയ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനത്തില്‍ വേലായുധന്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് പരിസരത്തെല്ലാം സ്റ്റീല്‍ ബോംബ് വ്യാപകമെന്ന ആരോപണം ഉയര്‍ന്നത്. ബോംബ്‌ സ്ഫോടനം നടന്നതിന് സമീപമുള്ള സ്ഥലങ്ങളിലും ബോംബ്‌ സ്ക്വാഡ് പരിശോധന നടത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top