കണ്ണൂര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന് ദാരുണാന്ത്യം; ഒരാളുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

കണ്ണൂര്‍: പാനൂരിലെ ബോംബ്‌ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ (25) ആണ് മരിച്ചത്. മുഖത്തും നെഞ്ചത്തും പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഫോടനത്തില്‍ മുളിയാത്തോട് സ്വദേശി വിനീഷിന്റെ നില ഗുരുതരമാണ്. കൈപ്പത്തികള്‍ അറ്റുപോയ വിനീഷിനെ വെന്റിലേറ്ററിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് മുകളിലാണ് ഇന്ന് പുലര്‍ച്ചെ സ്ഫോടനം നടന്നത്. ബോംബ്‌ നിര്‍മ്മിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്കാണ് പരിക്കേറ്റതെങ്കിലും ഇത് പോലീസ് സ്ഥിരീകരിക്കുന്നില്ല. പരിക്കേറ്റ അശ്വന്ത്, വിനോദ് എന്നിവര്‍ തലശ്ശേരി, പരിയാരം ആശുപത്രികളിലായി ചികിത്സയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top