കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. മുളിയാത്തോട് സ്വദേശികളായ വിനീഷ്, ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും സിപിഎം പ്രവര്‍ത്തകരാണ്. പുലര്‍ച്ചെ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായതായാണ് വിവരം. രണ്ടുപേരെയും കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പാനൂർ പോലീസ് എത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫോറൻസിക് വിഭാഗവും ബോംബ് സ്ക്വാഡും പരിശോധന നടത്തി ബോംബിൻ്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചു.
ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്‍റെ ടെറസിലാണ് സ്ഫോടനം ഉണ്ടായത്. ഒരാളുടെ മുഖത്താണ് പരിക്ക്. സ്ഫോടനത്തില്‍ മറ്റേയാളുടെ കൈപ്പത്തിക്ക് ഗുരുതര പരിക്കുണ്ട്. ബോംബ് നിര്‍മ്മാണത്തില്‍ നാല് പേര്‍ ഉള്ളതായാണ് വിവരം. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്.
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ 4 പേര്‍ക്ക് പരിക്കേറ്റു. മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വീണ്ടും പോലീസ് വന്നാല്‍ ആക്രമിക്കാനാണ് ബോംബ് നിര്‍മ്മിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട 17കാരന്‍റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here