നവീന്റെ കുടംബത്തോട് മാപ്പ് ചോദിച്ച് ജില്ലാ കളക്ടര്‍; സബ്കളക്ടര്‍ നേരിട്ടെത്തി ഭാര്യക്ക് കത്ത് കൈമാറി

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. പത്തനംതിട്ട സബ്കളക്ടര്‍ നവീന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് സീല്‍ ചെയ്ത കവറില്‍ കത്ത് കൈമാറിയത്. കളക്ടര്‍ക്കെതിരെ വിമര്‍ശനവും വ്യാപക പ്രതിഷേധവും ഉയരുന്നതിനിടെയാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.
നവീന്റെ മൃതദേഹത്തെ അനുഗമിച്ച് കളക്ടര്‍ അരുണ്‍ കെ വിജയന്‍ പത്തനംതിട്ടയില്‍ എത്തിയിരുന്നു. എന്നാല്‍ റവന്യൂ ജീവനക്കാര്‍ അടക്കം പ്രതിഷേധം അറിയിക്കുകയും നാട്ടുകാരും ബന്ധുക്കളും പിപി ദിവ്യയെ തടയാതിരുന്ന കളക്ടറുടെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തതോടെ വീട്ടിലേക്ക് എത്തിയിരുന്നില്ല. പത്തനംതിട്ട കളക്ടറുടെ ക്യാംപ് ഓഫീസില്‍ തങ്ങിയ ശേഷം കണ്ണൂര്‍ക്ക് മടങ്ങുകയും ചെയ്തു.
നവീന്റെ ഭാര്യയുടെ കൈയ്യിലാണ് കത്ത് എത്തിച്ചത്. കത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് ഇനിയും പുറത്തുവരേണ്ടതുണ്ട്. നവീന്‍ ബാബുവിനെ അപമാനിക്കുന്നതിനുളള ഗൂഢാലോചനയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനും പങ്കാളിയാണെന്ന ആരോപണം പത്തനംതിട്ടയിലെ സിപിഎം നേതൃത്വം ഉയര്‍ത്തിയിരുന്നു. നവീന്‍ ബാബു വേണ്ട എന്ന് പറഞ്ഞിട്ടും കളക്ടര്‍ നിര്‍ബന്ധിച്ചാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. ഇതിലേക്ക് പി.പി ദിവ്യയെ വളിച്ചുവരുത്തിയത് ജില്ലാ കളക്ടറാണെന്നും ആരോപണമുണ്ട്. കണ്ണൂര്‍ കളക്ട്രേറ്റിലെ ജീവനക്കാരും പ്രതിഷേധത്തിലാണ്. ഇതേടുര്‍ന്ന് ഇന്ന് അരുണ്‍ കെ വിജയന്‍ ഓഫീസില്‍ എത്തിയിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here