നവീന്‍ ബാബുവിന്റെ മരണം: കളക്ടറുടെ മൊഴി രേഖപ്പെടുത്തുന്നു; അരുണ്‍ കെ വിജയന് നിര്‍ണായകം

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് വഴിവച്ച സംഭവങ്ങള്‍ സബംന്ധിച്ച് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുന്നു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീത ഐഎഎസാണ് കളക്ട്രേറ്റിലെത്തി മൊഴി രേഖപ്പെടുത്തുന്നത്. ആദ്യം കളക്ടറെ എല്‍പ്പിച്ചിരുന്ന അന്വേഷണമാണ് ഇപ്പോള്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ നടത്തുന്നത്.

ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെയാണ് കളക്ടര്‍ അരുണ്‍ കെ വിജയനെ അന്വേഷണ ചുമതലയില്‍ നിന്നും നീക്കിയത്. ഇന്നത്തെ മൊഴിയെടുപ്പ് കളക്ടര്‍ക്ക് നിര്‍ണായകമാണ്. കളക്ടര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനം ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും. ജീവനക്കാരുടെ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കളക്ട്രേറ്റിലേക്ക് എത്താതിരുന്ന കളക്ടര്‍ ഇന്ന് മൊഴി നല്‍കാനായാണ് ഓഫീസില്‍ എത്തിയത്.

ചെങ്ങളയിലെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ഫയല്‍ നീക്കം അടക്കമുള്ള കാര്യങ്ങളില്‍ നവീന്‍ ബാബുവിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ യാത്രയയപ്പ് ചടങ്ങില്‍ താന്‍ പങ്കെടുത്തത് കളക്ടര്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടികാട്ടിയതോടെയാണ് വിമര്‍ശനങ്ങള്‍ കടുത്തത്. ഒപ്പം നവീന്റെ കുടുബംവും കളക്ടര്‍ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയിരുന്നു. പത്തനംതിട്ട സിപിഎം നേതൃത്വവും കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top