കണ്ണൂര്‍ കളക്ടര്‍ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പത്തനംതിട്ട സിപിഎം; വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് ചടങ്ങ് നടത്തി; ദിവ്യയെ വിളിച്ചുവരുത്തി

എഡിഎം നവീന്‍ ബാബുവിനെ അപമാനിക്കുന്നതിനുളള ഗൂഢാലോചനയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനും പങ്കാളിയെന്ന ആരോപണവുമായി പത്തനംതിട്ട സിപിഎം. നവീന്‍ ബാബു വേണ്ട എന്ന് പറഞ്ഞിട്ടും കളക്ടര്‍ നിര്‍ബന്ധിച്ചാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. ഇതിലേക്ക് പി.പി ദിവ്യയെ വളിച്ചുവരുത്തിയത് ജില്ലാ കളക്ടറാണെന്നും നവീന്‍ ബാബുവിന്റെ ബന്ധുവും സിപിഎം നേതാവുമായ മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു. ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം മാറ്റി. രാവിലെ നിശ്ചയിച്ചിരുന്ന യോഗം അവസാന നിമിഷമാണ് മാറ്റിയത്. രാവിലത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കോ കളക്ടര്‍ക്കോ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. അപ്പോള്‍ ദിവ്യക്ക് വേണ്ടയാണ് ഈ മാറ്റം വരുത്തിയതെന്നും മോഹന്‍ പറഞ്ഞു.

കളക്ടര്‍ക്കെതിരേ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മോഹനന്‍ വ്യക്തമാക്കി. കളക്ടര്‍ക്ക് വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് സിപിഎം പരത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ മാത്രമുള്ള ചടങ്ങിലേക്ക് പിപി ദിവ്യ പങ്കെടുത്തത് എന്തിനെന് ചോദ്യം പ്രസക്തമാണ്. നവീന്‍ബാബുവിന് ഒരുക്കിയ യാത്രയയപ്പ് ചടങ്ങിന് പിന്നിലും ഗൂഢാലോചന സംശയിക്കുന്നതായും ഉദയഭാനു വ്യക്തമാക്കി.

കോണ്‍ഗ്രസും ബിജെപിയും കളക്ടര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്ഷണിക്കാതെ എത്തിയ ദിവ്യ ഇത്രയും മോശമായി സംസാരിച്ചിട്ടും ഇടപെടാതിരുന്ന കളക്ടറുടെ നടപടി ദുരൂഹമാണെന്നാണ് ആരോപണം. കളക്ടര്‍ക്കെതിരേയും കര്‍ശന നടപടി വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കളക്ടര്‍ക്ക് വീഴ്ച വന്നിട്ടുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കുമെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top