കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാധ്യമവിലക്ക്; ഗേറ്റിനു മുന്നില്‍ വന്‍ പോലീസ് ബന്തവസ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാധ്യമങ്ങള്‍ക്ക് വിലക്ക്. എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായതിനെ തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജി വച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് തന്നെയാണ് ഭൂരിപക്ഷം.

മാധ്യമങ്ങള്‍ ജില്ലാ പഞ്ചായത്തിലേക്ക് കടക്കാതിരിക്കാന്‍ വേണ്ടി ഗേറ്റിനു മുന്നില്‍ വലിയ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വോട്ട് ചെയ്യാന്‍ എത്തില്ലെന്നാണ് വിവരം. പിന്നെ എന്തുകൊണ്ടാണ് പോലീസ് മാധ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നതില്‍ വ്യക്തതയില്ല.

ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.രത്‌നകുമാരിയാണ് ഇടത് സ്ഥാനാര്‍ത്ഥി. ജൂബിലി ചാക്കോയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഒരുമാസം തികയുന്ന ദിവസം തന്നെയാണ് ജില്ലാ പഞ്ചായത്തിന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top