ആളുമാറി വോട്ടുചെയ്യിച്ചെന്ന് എൽഡിഎഫ് പരാതി: പോളിങ് ഓഫിസര്‍ക്കും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ; വോട്ടിന്റെ സാധുതയില്‍ ആശയക്കുഴപ്പവും

കണ്ണൂർ: വീട്ടിലെ വോട്ട് തെറ്റിദ്ധരിപ്പിച്ച് ചെയ്യിപ്പിച്ചെന്ന പരാതിയില്‍ പോളിങ് ഓഫിസർക്കും ബൂത്ത് ലെവൽ ഓഫിസർക്കും (ബിഎൽഒ) സസ്പെൻഷൻ. ഇടതുമുന്നണി നല്‍കിയ പരാതിയിലാണ് നടപടി. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ 70-ാം നമ്പർ ബൂത്തിലാണ് സംഭവം.

കെ.കമലാക്ഷി എന്ന സ്ത്രീയായിരുന്നു അപേക്ഷക. പോളിംഗ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർ എത്തിയപ്പോൾ ബിഎൽഒ ആയ ഗീത ഇവരെ വി.കമലാക്ഷി എന്ന മറ്റൊരു സ്ത്രീയുടെ വീട്ടിലേയ്ക്കാണ് കൊണ്ടുപോയത്. ഇതിനെതിരെയാണ് എൽഡിഎഫ് പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് അസിസ്റ്റന്റ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങളും തേടിയിട്ടുണ്ട്.

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട, കല്യാശ്ശേരി പഞ്ചായത്തിൽ 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും തടയാതിരുന്ന പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ കലക്ടർ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂർ നിയോജക മണ്ഡലത്തില്‍ വോട്ട് മാറി ചെയ്യിച്ച പ്രശ്നത്തില്‍ എൽഡിഎഫ് പരാതി നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top