നിധി കുംഭം ലഭിച്ചു; ബോംബെന്ന് കരുതി വലിച്ചെറിഞ്ഞപ്പോള്‍ കണ്ടത് സ്വര്‍ണ കൂമ്പാരം
കണ്ണൂർ ശ്രീകണ്ഠപുരത്ത് നിന്നും നിധി കുംഭം ലഭിച്ചു. ബോംബെന്ന് കരുതി തൊഴിലാളികള്‍ വലിച്ചെറിഞ്ഞപ്പോഴാണ് നിധി കണ്ടത്. കോടികള്‍ വിലമതിക്കുന്നുവെന്നാണ് നിഗമനം. സ്വര്‍ണമാണെന്ന് മനസിലായപ്പോള്‍ പോലീസിനു കൈമാറി. 13 സ്വർണ പതക്കങ്ങൾ, 17 മുത്തുമണികൾ, നാല് കാശുമാല, അഞ്ച് സ്വര്‍ണ മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ എന്നിവയാണ് കുംഭത്തിലുണ്ടായത്.
കണ്ണൂർ ചെങ്ങളായിയില്‍ സ്വകാര്യ ഭൂമിയിൽ മഴക്കുഴി എടുത്തു കൊണ്ടിരിക്കെയാണ് ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികൾക്ക് നിധി ലഭിച്ചത്. ബോംബുകള്‍ കണ്ണൂരില്‍ സുലഭമായതിനാല്‍ ബോംബ് എന്നാണ് കരുതിയത്. സര്‍വശക്തിയും എടുത്ത് അവര്‍ പാത്രത്തോടെ വലിച്ചെറിഞ്ഞു. പാത്രം പൊട്ടിയപ്പോള്‍ പക്ഷെ നിധിയാണ് ലഭിച്ചത്. തുടര്‍ന്ന് ചെങ്ങളായി പഞ്ചായത്ത് ഓഫീസിൽ വിവരമറിയിക്കുകയും പൊലീസെത്തി ഏറ്റുവാങ്ങുകയും ചെയ്തു. പൊലീസ് നിധി തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തുവകുപ്പിനെ വിവരം അറിയിച്ചതായി പോലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here