ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു; പിന്നില്‍ കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തര്‍ക്കം

കണ്ണൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെറുപുഴയിലെ പ്രാപ്പോയിലിലാണ് സംഭവം. ടൗണില്‍ കച്ചവടം നടത്തുന്ന പനംകുന്നില്‍ ശ്രീധരന്‍ (65) ആണ് ഭാര്യയെ കത്തികൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം തൂങ്ങി മരിച്ചത്.
കുടുംബപ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവസമയത്ത് ശ്രീധരനും ഭാര്യ സുനിതയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യ സുനിതയെ (45) വെട്ടിയ ശേഷം അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു. അടുത്തുള്ളവരും പോലീസും എത്തിയാണ് പരുക്കേറ്റ സുനിതയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.
സുനിത പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീരാജ്, അര്‍ജുന്‍ എന്നിവര്‍ മക്കളാണ്. ശ്രീധരന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് നാലിന് സംസ്‌കരിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here