സിപിഎമ്മിന്റെ ഇരിവേരി സഹകരണ ബാങ്കിലും തട്ടിപ്പ്; പത്തുപേര്‍ക്ക് ഉള്ള വായ്പ ഒരു വ്യക്തിക്ക്

സിപിഎം നിയന്ത്രണത്തിലുള്ള മറ്റൊരു ബാങ്കില്‍ കൂടി കരുവന്നൂർ മോഡൽ വായ്പത്തട്ടിപ്പ്. കണ്ണൂര്‍ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കിനെതിരെയാണ് ഗുരുതര പരാതി ഉയര്‍ന്നിരിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് സമാനമായ രീതിയിൽ വ്യാജരേഖയിലാണ് 10 പേർക്ക് 10 ലക്ഷം വീതം വായ്പ അനുവദിച്ചത്. ഒരേദിവസമാണ് എല്ലാവർക്കും വായ്പ നൽകിയത്. ഭരണസമിതി അറിയാതെ വായ്പ അനുവദിക്കാനാവില്ലെന്ന് ഇരിക്കെ വായ്പത്തട്ടിപ്പ് പാർട്ടിക്കുള്ളിൽ ചര്‍ച്ചയാണ്. അഞ്ചരക്കണ്ടിയിലെ വ്യാപാരിയായ രാഗേഷിനാണ് വായ്പ നല്‍കിയത്.

പത്ത് പേര്‍ക്ക് നല്‍കിയ ഒരു കോടി രൂപ ഒരു വ്യക്തിയുടെ കയ്യിലാണ് എത്തിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. വായ്പയിൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് പ്രസിഡന്റ് ടി.സി.കരുണൻ പൊലീസിൽ പരാതി നൽകി. ബാങ്കിന്‍റെ പരാതിയില്‍ ചക്കരക്കൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിൽ ബിസിനസ് വായ്പായിനത്തിൽ നൽകാവുന്നതിന്റെ പരിധിയിൽക്കവിഞ്ഞ തുക വായ്പ നൽകിയതായാണ് കണ്ടെത്തിയത്. പോലീസ് രണ്ട് കേസുകൾ പരാതിയിൻമേൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകളൊക്കെ ചേര്‍ത്താണ് കേസ് എടുത്തവായ്പ അനുവദിച്ചതിലെ വീഴ്ചയുടെ പേരില്‍ രണ്ട് ജീവനക്കാരെ സസ്പെന്‍ഡും ചെയ്തു. ബ്രാഞ്ച് മാനേജർ സി. രാജേഷ്, സെക്രട്ടറി സി. സത്യഭാമ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 2019 ജനുവരി 19-നാണ് 10 പേർക്കും വായ്പ അനുവദിച്ചത്. ആ സമയത്ത് വി.കെ. കരുണൻ ആയിരുന്നു ബാങ്ക് പ്രസിഡന്റ്. ഇയാൾ സിപിഎം ഉന്നതനേതാവിന്റെ ബന്ധുവാണ്. ആവശ്യമായ ഈട് ലഭിക്കാതെയും ദൂരപരിധി ലംഘിച്ചുമാണ് വലിയ തുക വായ്പ അനുവദിച്ചത്. വായ്പ ലഭിച്ച ഒരാൾ ആറളത്തിനടുത്ത് വീർപാട്ടെ താമസക്കാരനായിരുന്നു. ജാമ്യക്കാർ ബാങ്കിന്റെ പ്രവർത്തന പരിധിക്ക്‌ പുറത്തുളള കണ്ണൂർ സ്വദേശികളും. ബാങ്കിലെ ഡിപ്പോസിറ്റ് കളക്ടറാണ് തിരിച്ചടവിനുള്ള പണം നിത്യേന ശേഖരിച്ചിരുന്നത്. 10 പേരുടെയും തുക ഒറ്റസ്ഥാപനത്തിൽ നിന്നാണ് ശേഖരിച്ചത്.

2019ല്‍ പത്ത് ആളുകള്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ് വായ്പ കൊടുത്തത്. ഇതിന് അപേക്ഷയുള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയത് അഞ്ചരക്കണ്ടിയിലെ വ്യാപാരിയായ രാഗേഷ് ആണ്. പത്ത് പേരും വായ്പാ തുക രാഗേഷിന് നല്‍കി. 2020 വരെ തിരിച്ചടവ് കൃത്യമായിരുന്നെങ്കിലും പിന്നീട് മുടങ്ങി. ഇതോടെയാണ് തട്ടിപ്പ് നടന്നെന്ന് ബാങ്ക് ഭരണസമിതി കണ്ടെത്തുന്നത്. എന്നാല്‍ ബാങ്കിന്‍റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഒരു കോടിയില്‍ അമ്പത് ലക്ഷം രൂപ തിരിച്ചടച്ചതാണെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം.

കോൺഗ്രസ് നിയന്ത്രണത്തിലായിരുന്ന ബാങ്ക് 20 വർഷം മുൻപാണ് സിപിഎം. പിടിച്ചെടുത്തത്. ചക്കരക്കൽ, കരിമ്പിയിൽ, പാനേരിച്ചാൽ എന്നിങ്ങനെ മൂന്നുശാഖകളാണ് ബാങ്കിനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top