കലാകിരീടം കണ്ണൂരിന്; സ്വർണക്കപ്പിൽ മുത്തമിടുന്നത് 23 വർഷത്തിന് ശേഷം, രണ്ടാം സ്ഥാനത്ത് കോഴിക്കോട്

കൊല്ലം: 23 വർഷത്തിന് ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം സ്വന്തമാക്കി കണ്ണൂർ. ഇത് നാലാം തവണയാണ് ജില്ല സ്വർണക്കപ്പടിക്കുന്നത്. 952 പോയിന്റ് നേടിയാണ് കണ്ണൂർ ഒന്നാമതെത്തിയത്. തൊട്ട് പിന്നാലെ 949 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 938 പോയിന്റ് നേടി പാലക്കാട് മൂന്നാമതെത്തി. 1960, 1997, 1998, 2000 എന്നീ വർഷങ്ങളിലാണ് കണ്ണൂർ നേരത്തെ കിരീടം നേടിയത്.
ഹൈസ്കൂൾ വിഭാഗത്തിൽ, 249 പോയിന്റുമായി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തിയപ്പോൾ, തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗത്തിലും ബിഎസ്എസ് ഗുരുകുലം തന്നെ ഒന്നാമതെത്തി. ആലപ്പുഴ മാന്നാർ എൻ.എസ് ബോയ്സ് എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി.
പുതിയ ചട്ടം അനുസരിച്ചായിരിക്കും അടുത്ത വർഷത്തെ കലോത്സവമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. മമ്മൂട്ടി മുഖ്യാതിഥിയായി. അടുത്ത വർഷത്തെ കലോത്സവം എവിടെവച്ചാണെന്ന് പിന്നീടായിരിക്കും പ്രഖ്യാപിക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here