കണ്ണൂരില്‍ മങ്കിപോക്‌സ്; രോഗം അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക്
കണ്ണൂരില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള രോഗിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയാണ് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ രോഗലക്ഷണങ്ങളോടെ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്. ഈ രോഗിയുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിനായി കാക്കുകയാണ്.
Also Read: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; രോഗം യുഎഇയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശിക്ക്
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
Also Read: എംപോക്സ് ഇന്ത്യയിലും എത്തി; സ്ഥീരീകരിച്ച് ആരോഗ്യ മന്ത്രാലയം
പനി, നടുവേദന, കഴലവീക്കം, തീവ്രമായ തലവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. രോഗപകരാതിരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here